പേജുകള്‍‌

2011, ഏപ്രിൽ 10, ഞായറാഴ്‌ച

സ്പ്രിങ്ങ്സ് -5


       
                             


വാങ്ങി കൂട്ടിയ സമ്മാനങ്ങളുമായി നിത ഗിഫ്റ്റ് ഷോപ്പില്‍ നിന്നും വണ്ടിയില്‍ കയറി..ക്രിസ്മസ് ആഘോഷം ആ കുട്ടികളുടെ കൂടെ ആകാം ..പതിവ് മുടക്കണ്ട...മിതയ്ക്കും മിക്കയ്ക്കും കുറച്ചു സമ്മാനങ്ങള്‍  വാങ്ങിയിട്ടുണ്ട് ..അലങ്കാര കടലാസില്‍ പൊതിഞ്ഞു കെട്ടിയ സമ്മാനങ്ങള്‍ അവര്‍ക്ക് വലിയ ഇഷ്ടമാണ് ..കാര്‍ നേരെ ആര്‍ സി സി യിലേക്ക് വിട്ടു..വണ്ടി പാര്‍ക്ക്‌ ചെയ്തു ഇറങ്ങിയപോള്‍ പതിവില്ലാതെ അവിടൊക്കെ അലങ്കരിചിരിക്കുന്നത് കണ്ടു നിത അത്ഭുതപ്പെട്ടു...സാധാരണ അവള്‍ വന്നു മുന്‍കൈ എടുക്കാറുണ്ട് ഇതിനൊക്കെ..ഇതാരാണാവോ തനിക്കു മുന്നേ..

കോറിഡോര്‍ കടന്നതും  നിരഞ്ജന്‍ ഓടി വന്നു അവളുടെ കൈ  പിടിച്ചു ..
"മമ്മിച്ചി വാ ഒരാളെ കാണിക്കാം".അവന്‍ വളരെ ഉത്സാഹത്തിലാണ്  ..നിരന്ജനാണ്  ഈ പേര് ആദ്യം വിളിച്ചത് ഇപ്പോള്‍ എല്ലാരുടെയും മമ്മിച്ചി ആണ് നിത അവിടെ.. സമ്മാനങ്ങള്‍ ഒക്കെ  അവിടെ തന്നെ വച്ച് അവള്‍  അവന്റെ കൂടെ പോയി ..മെയിന്‍ ഹാള്ളില്‍ കാരോള്‍ ഗാനങ്ങള്‍ കേള്‍ക്കുകയാണ് കുട്ടികള്‍ ആകെ സന്തോഷത്തില്‍ കൈ അടിയും കൂടെ പാടുകയും ചെയ്യുന്നു ദയനീയത നിറഞ്ഞ ആ മുഖങ്ങളില്‍ കാണുന്ന തിളക്കം  അവളെ ഒരുപാട് സന്തോഷിപ്പിച്ചു  ..അവരുടെ ഇടയില്‍ ഒരു ക്രിസ്മസ് പപ്പാ നിറഞ്ഞ ഉല്ലാസത്തില്‍ തുള്ളി കളിക്കുന്നു...കൃത്രിമ താടി വച്ച ആ മുഖത്തേയ്ക്കു നോക്കിയാ നിത ഒന്ന് അമ്പരന്നു..ഇതിനാണോ ക്രിസ്റ്റി ഓഫീസിലെ ആഘോഷങ്ങളില്‍  നിന്നും വേഗം രക്ഷപ്പെട്ടത്.‍..ഇവന്‍ കൂടുതല്‍ കൂടുതല്‍ അതിശയിപ്പിക്കുന്നു...ഇതെന്തു സ്വഭാവം  ആണ് ചില സമയം തനി ചെകുത്താന്‍ ചിലപ്പോള്‍ ...

ക്രിസ്മസില്‍ നിന്നും ന്യൂ ഇയര്‍ലേക്കുള്ള  ദൂരം കുറഞ്ഞു വന്നു..അങ്ങനെ ഒരു വര്ഷം കൂടി കൊഴിയുന്നു..തനിക്ക് ഒരു വയസ്സ് കൂടി കൂടുന്നു  ..മിക്കയും മിതയും വളരുന്നു .എല്ലാ പുതുവത്സരത്തിനും തൊട്ടു മുന്‍പുള്ള ദിവസം അവള്‍ ഓഫീസി റൂം ഒതുക്കി വക്കാറുണ്ട്..ശങ്കരേട്ടനും കൂടും അവസാനം ഒരു കൈ മടക്കു കിട്ടും എന്ന്  പുള്ളിക്ക് അറിയാം..അന്നേരം ഒരു വര്‍ഷത്തേയ്ക്കുള്ള മുഴുവന്‍ ഉപദേശവും അവള്‍ക്ക് നല്‍കാന്‍ ശങ്കരേട്ടന്‍ പ്രതെയ്കം ശ്രദ്ധിക്കും..

ഒതുക്കി വയ്ക്കുന്ന കൂട്ടത്തില്‍  താന്‍ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു കവര്‍ കണ്ടു അവള്‍ എടുത്തു നോക്കി.."ഹായ് നിത ഹാപ്പി ന്യൂ ഇയര്‍.എനിക്ക് ഈ പേര് ഒത്തിരി ഇഷ്ടമാണ്" .ഇത്ര മാത്രം എഴുതിയ മനോഹരമായ ഒരു കാര്‍ഡ്‌..പേര് വച്ചിട്ടില്ല..ഇതാരാ എനിക്ക് ഇങ്ങനെ ഒരു കാര്‍ഡ്‌  നല്‍കാന്‍ ..ഇത് പോസ്റ്റില്‍ വന്നതാണോ സ്റ്റാമ്പ്‌ ഒന്നും ഇല്ലല്ലോ..ഇതാരാ എന്റെ പേര് ഇഷ്ടായ ആ മഹത് യക്തി മനസ്സില്‍ അവള്‍ ചിരിച്ചു ഏതോ പിള്ളാരുടെ പണിയാകും..കാര്‍ഡ്‌ മനോഹരം ..അതിലെ വരികളും..ഇത് കളഞ്ഞേക്കാം.. .അല്ലേല്‍ വേണ്ട .ഒന്നാലോചിച്ച ശേഷം  അവള്‍ അത് മേശ വിരിപ്പില്‍ ഭദ്രമായി വച്ചു..

കുറച്ചു നാളായി അവള്‍ക്ക് എന്തോ ഒരു പ്രത്യേകത അനുഭവപ്പെടുന്നുണ്ട് ഓഫീസില്‍ ..പതിവ് ഇല്ലാതെ ലാബിലും ,,മീറ്റിംഗ് ഹാളിലും ഒക്കെ തന്നെ ആരോ ശ്രദ്ധിക്കുന്നത്  പോലെ ഒരു തോന്നല്‍ ..തോന്നല്‍ തന്നെ ആകണം..വേറെ ഒന്നും ആകില്ല..

 ആ റോഡ്‌  എസ്കോര്‍ട്ട് ഇന്നും ഉണ്ട്..മിത പരമാതി വേഗത്തില്‍ പോകുകയായിരുന്നു..എഫ് എം റേഡിയോയില്‍ പതിവുള്ള  ജോക്കികളുടെ കത്തി..നിത അതിശയത്തോടെ ഓര്‍ത്തു എങ്ങനെ ആണ് അവന്‍ തന്റെ സ്വപ്നത്തില്‍ ഇന്നലെ എത്തിയത്?താന്‍  അവനെ ഓര്‍ത്തില്ലല്ലോ...അല്ല അവനെ കുറിച്ച് എപ്പോള്‍ ഒക്കെയോ ഓര്‍ത്തിരുന്നു..എന്തൊക്കെയോ പ്രത്യേകതകള്‍ ഉള്ള ഒരു വ്യക്തിത്വം..നിത ഓര്‍ത്തു തന്റെ കീഴില്‍ ജോലി ചെയ്യുന്നു എങ്കിലും ക്രിസ്ടിയോടു നേരിട്ട് അവള്‍ ഇത് വരെ സംസാരിച്ചിട്ടില്ല. എന്താ എന്ന് അറിയില്ല  അവന്റെ നീല കണ്ണുകളില്‍ നോക്കി സംസാരിക്കാന്‍ കഴിയുന്നില്ല..
എന്ത് തന്നെ ആയാലും വളരെ മനോഹരമായിരുന്നു  ആ സ്വപ്നം..മഞ്ഞു പാളികള്‍ മേല്‍ക്കൂരയെ പൊതിഞ്ഞ  ആ കുഞ്ഞു വീടും നക്ഷത്രങ്ങളും ..എന്തൊക്കെയോ കണ്ടു ..ആ ഭംഗിയില്‍ അവന്‍ എങ്ങനെ വന്നു പെട്ടു?

സ്വപ്നങ്ങള്‍ക്ക് പൊട്ടിച്ചു വിട്ട പട്ടം  പോലെ ആണ്..ആകാശത്ത് അത് തുള്ളി  കളിക്കുന്ന പോലെ മനസ്സിന്റെ ഉള്ളില്‍ അത് വല്ലാതെ കളിക്കും..ഒടുക്കം എവിടെയോ ആ  പട്ടം കുത്തി വീഴുന്ന പോലെ നമ്മള്‍ ഉറക്കം വിട്ടു ഉണരും..അതില്‍ ആരൊക്കെ എങ്ങനെയൊക്കെ  വന്നെത്തിപ്പെടും എന്നൊരു  ഊഹവും ഉണ്ടാകില്ല...

അന്ന് ലാബില്‍ ഇരുന്നപോള്‍ നിത ശരിക്കും അവനെ ശ്രദ്ധിച്ചു..അവന്‍ അറിയാതെ..ഒരു പ്രതെയ്ക ഭംഗി ഉണ്ട് അവനു..അടുത്ത മേശയില്‍ ഇരിക്കുന്നവരോട്  അവന്‍ നിര്‍ത്താതെ  സംസാരിക്കുകയാണ്..സൈലെന്‍സ് പ്ലീസ്  എന്നാ ബോര്‍ഡിന് അവന്റെ മുന്നില്‍ ഒരു വിലയും ഇല്ല..ഒരിക്കല്‍ ഈ കാര്യത്തിന്  താന്‍ അവനെ ഒന്ന് തറപ്പിച്ചു നോക്കി  ..അവന്റെ ചിരിയുടെ പരിഹാസത്തിന്റെ രുചി അന്നും അറിയേണ്ടി വന്നു..
എന്താണ് അവനില്‍ ഉള്ള ആ  ആകര്‍ഷണം? മുടിയൊക്കെ ജെല്‍ തേച്ച് മുള്ളന്‍ പന്നിയെ പോലെ വച്ചിട്ടുണ്ട് ..ആണുങ്ങളുടെ അലങ്കാരം എന്ന് ഞാന്‍ അഭിമാനപൂര്‍വം പറഞ്ഞിരുന്ന വിനുവേട്ടന്റെ മീശ പോലെ ഒരെണ്ണം അവനില്ല  ക്ലീന്‍ ഷേവ്..പക്ഷെ ആ നീല കണ്ണുകള്‍ അവന്റെ ആ .ചിരി അത് മനോഹരമാണ് .അതിലപ്പുറം..ആരെയും കൂസാത്ത ആ ഭാവം.
.
മനസ്സ് ആകെ അസ്വസ്ഥമാണ് ..കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു അന്നത്തെ ബ്ലോഗിന് മറുപടികള്‍ നോക്കുകയായിരുന്നു  നിത..തന്റെ മനസ്സില്‍ എന്തോ ഒന്ന് അലട്ടുന്നു ..വെറുതെ എന്തേലും എഴുതാം..ഇടയ്ക്കു ഒത്തിരി വിഷമം വരുമ്പോള്‍ എഴുത്തില്‍ ആണ്  ആശ്വാസം കണ്ടെത്തുന്നത് .. ഈ വിനുവേട്ടന്‍ എന്തിനാണ് ഞങ്ങളെ ഒറ്റയ്ക്ക് ഇട്ടു അവിടെ പൊയ് കിടക്കുന്നത് .. അതിനു ഉത്തരമായി. ഈ രണ്ടു പെണ്മക്കളുടെ കാര്യമാണ് എപ്പോളും പറയാറ്...

എന്താ തന്റെ മനസിന്റെ അസ്വസ്ഥതയ്ക്ക് കാരണം..അവള്‍ തിരിച്ചറിയുകയായിരുന്നു .. അതെ അത് അവന്‍ തന്നെ..ആ ഭാവം ആ ചിരി..ആ നീല കണ്ണുകള്‍ അറിയാതെ മനസിലേക്ക് കേറി വരുന്നു..അവള്‍ അറിയാതെ തന്റെ  പുതിയ ബ്ലോഗിന്റെ തലകെട്ട് ടൈപ്പ് ചെയ്തു.."പ്രണയാതുരം"

ദിവസങ്ങള്‍ കഴിയുന്തോറും അവള്‍ അത് കൂടുതല്‍ തിരിച്ചറിഞ്ഞു തുടങ്ങി..അവനെ കാണുമ്പോള്‍ എന്തോ മനസ് തീരെ കുഞ്ഞാകുന്നത്  പോലെ..അവന്‍ അറിയാതെ.. ആ കണ്ണുകളില്‍ നോക്കുന്നത് അവള്‍ പതിവാക്കി..ശേ എന്താണ് ഇത് എന്താണ് ഞാന്‍ ഇങ്ങനെ..എന്ത് പറ്റി നിത തനിക്ക്  സ്വയം ചോദിച്ചു നോക്കി എങ്കിലും ..ഈ ചോദ്യങ്ങള്‍ക്ക്  ഉത്തരം കൊടുക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല...

പ്രധാനപെട്ട ആ പ്രൊജക്റ്റ്‌ തീരുന്ന ദിവസം.. ഇന്ന് നിത മാം എന്താന്ന് ഇത്ര ദേഷ്യത്തില്‍...പതുക്കെ ആണെങ്കിലും പരസപരം അങ്ങനെ ഒരു സംസാരം ലാബില്‍ നിന്നുയര്‍ന്നു..അതെ അവള്‍ക്കും തോന്നി തനിക്കു എന്താ ഇന്ന് ഇങ്ങനെ..വെറുതെ ശങ്കരെട്ടനെയും കുറെ വിറപ്പിച്ചു ..രണ്ടു ദിവസമായി ആ ക്രിസ്ടിയെ കാണുന്നില്ല..എവിടെയാണ് അവന്‍..എന്തിനാണ് അവനെ കാണാതിരിക്കുമ്പോള്‍ താന്‍ നെര്‍വസ് ആകുന്നതു...?എന്താ തനിക്കു..എന്തേലും മാറ്റം തനിക്കു സംഭാവിക്കുനുണ്ടോ?

എന്തായാലും ഇത് ഇങ്ങനെ പോയാല്‍ ശരിയാകില്ല..മനസ്സിന്  തീരെ സുഖം ഇല്ല ..വല്ലാത്ത ഒരു അസ്വസ്വത..ആരോടാ ഒന്ന് പറയുക ..വിനുവേട്ടന്‍  ഇന്ന് വിളിക്കുമ്പോള്‍ കുറച്ചു തുറന്നു സംസാരിക്കണം..ഇടയ്ക്ക് ഈ കാര്യത്തിനെ കുറിച്ച് സംസാരിക്കാം ..ചിലപ്പോള്‍ തന്റെ  ഈ മാനസികാവസ്ഥ മനസ്സിലാക്കാന്‍  വിനുവേട്ടന് കഴിയുമായിരിക്കും..പലപ്പോഴും ക്യ്കാര്യം ചെയ്യാന്‍ വിഷമം ഉള്ള കാര്യങ്ങള്‍ അവള്‍ വിനുവിനോട്  തുറന്നു പറയും അവിടുന്ന് .നല്ല നിര്‍ദേശങ്ങള്‍ അവള്‍ക്കു കിട്ടാറുണ്ട്. അവിടെ വിനു  ഒരു തികഞ്ഞ കൂട്ടുകാരന്‍ ആയി മാറും ..

"ഹലോ നിത്തൂട്ട ..എന്താ വിശേഷം"..വിനു പതിവ് സംസാരം തുടങ്ങി
എന്ത് കൊണ്ടോ അന്ന് ഒരിക്കലും ഇല്ലാത്ത പോലെ മനസ് ഒന്ന് പരിഭ്രമിച്ചത് അവള്‍ സ്വയം മനസിലാക്കി..എല്ലാ വിഷയവും എന്ന പോലെ വിനുവേട്ടന്  ഇത് ക്യ്കാര്യം ചെയ്യാന്‍ പറ്റുമോ..പറയണോ..അതോ..അലെങ്കില്‍ വേണ്ട..ശേ പറയാതെ എങ്ങനെയാ..പറയണം..ഇത് മറച്ചു വക്കുന്നത് ശരിയല്ല...അവള്‍ സര്‍വ ശക്തിയും മനസിന്‌ കൊടുത്തു കൊണ്ട് വിളിച്ചു..

 " വിനുവേട്ട എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്..എപ്പോളും എടുക്കുന്നത് പോലെ തമാശ ആയിട്ട്  ഇത് തള്ളരുത് . i am really serious and confused .. i need your help ....അവള്‍ പറഞ്ഞു നിര്‍ത്തി ..
 
(തുടരും)