പേജുകള്‍‌

2011, ഏപ്രിൽ 1, വെള്ളിയാഴ്‌ച

സ്പ്രിങ്ങ്സ് ( നാലാം ഭാഗം )




കേശവദാസപുരം ബിഗ്‌ ബസാറില്‍ നിത സാധനങ്ങള്‍ തിരയുകയായിരുന്നു  ..മിക്കാ  എന്തോ  ഒന്ന്  ആവശ്യപ്പെട്ടത്  മറന്നല്ലോ..ഈ ഇടയായി മറവി കൂടുന്നു...ഓര്‍ക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഉള്ളത് കൊണ്ടാകണം പലതും മറന്നു പോകുന്നു..

മനസ്സില്‍ ചിരിച്ചു കൊണ്ട് അവള്‍ ഓര്‍ത്തു ..ഈ പെണ്ണിന്റെ കാര്യം ..മറന്നത് വിളിച്ചു ചോദിച്ചപ്പോള്‍ അവള്‍ടെ വക വഴക്ക്...ഇടയ്ക്ക് മറക്കുന്നതിനു വഴക്ക് കൊടുക്കുന്നതിനു അവളുടെ പ്രതികാരം ..അവള്‍ പറഞ്ഞ  സ്കെച്ച്  ബോക്സ്‌. തപ്പി എടുത്തു ബാക്കി സാധനങ്ങളും വാങ്ങി അവള്‍ പുറത്തേക്ക ഇറങ്ങി..

പുറത്തു മഴ പെയ്യുന്നുണ്ട് ...സമയം തെറ്റി ഒരു മഴ..മഴ എന്നും നിതയ്ക്ക് ഗൃഹാതുരത്വം ഉണ്ടാക്കുന്നതാണ് .ഊട്ടിയിലെ ബോര്‍ഡിങ്ങില്‍ തന്റെ ഡോര്‍മിട്ടറിയുടെ ചില്ല് ജനാലയില്‍ വീഴുന്ന തണുത്ത മുത്തുകള്‍ ....ഒറ്റപ്പാലത്ത് തറവാട്ടിലെ ഉമ്മറത്ത്‌ ഇരുന്നു കാണുന്ന മനോഹരമായ മഴ അപ്പോള്‍ ഉയരുന്ന മണ്ണിന്റെ മനം ഇതൊക്കെ  അവളുടെ ഓര്‍മ്മചെപ്പില്‍ ഭദ്രം തന്നെ . ..

കയ്യില്‍ ബാക്കി ഉണ്ടായിരുന്ന ചില്ലറ, സാധനങ്ങള്‍ കാറില്‍ വക്കാന്‍ സഹായിച്ച ചെക്കന് കൊടുത്തപ്പോള്‍ അവനു സന്തോഷായി ..കൂടുതല്‍ ഉഷാറോടെ തന്റെ സാധനങ്ങള്‍ കാറിലേക്ക് വക്കുകയും ഒരു കുട സംഘടിപ്പിച്ചു തരികയും ചെയ്തു അവന്‍..കുറച്ചു നനഞ്ഞെങ്കിലും അവള്‍ കാറിലേക്ക് കയറി..പുറത്തു നല്ല പുതുമണ്ണിന്റെ മണം.. മഴ  നനയാന്‍ അവള്‍ക്കു അതിയായ ആഗ്രഹം തോന്നി..

കാര്‍ സൈന്റ്റ്‌ മേരീസ്‌ സ്കൂളിനു മുന്നില്‍ എത്തിയപ്പോള്‍ അവള്‍ കുറച്ചു കൂടി ശ്രദ്ധിച്ചു ഡ്രൈവ്  ചെയ്തു..സ്കൂള്‍ വിടുന്ന സമയം കഴിഞ്ഞു അതല്ല അവളെ പേടിപ്പിച്ചത്‌ അതിനു നേരെ എതിര്‍ വശത്ത് ഒരു ബാര്‍ ഉണ്ട് ..അവിടുന്ന് ചില മാന്യന്മാര്‍ വേഗം വണ്ടിയുമായി റോഡിലേക്ക് ചാടും..ഒരിക്കല്‍ അങ്ങനെ വണ്ടി ഒന്ന് ഉരഞ്ഞിരുന്നു ..ഭാഗ്യത്തിന് പോലിസ് അവിടെ ഉണ്ടാരുന്നത് കൊണ്ട് അന്ന് തന്റെ വണ്ടിയില്‍ മുട്ടിച്ച മാന്യന്റെ നല്ല മുഖവും ഭാഷയും കാണേണ്ടിയും കേള്‍ക്കേണ്ടിയും വന്നില്ല.

അത് ക്രിസ്റ്റി അല്ലെ ബാര്‍നു അടുത്ത്  റോഡരികില്‍ ആകെ നനഞ്ഞു ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യുകയാണു..കാലുകള്‍ നിലത്ത് ഉറക്കുന്നില്ല ..ബൈക്കും ആളും കൂടി ദെ മറിഞ്ഞു ..വണ്ടി നിര്‍ത്തണോ ..വേണ്ട ..ബോധം ഉള്ളപ്പോള്‍ തന്നെ അവന്റെ സ്വഭാവം തീരെ ഇഷ്ട്ടപെടുന്ന രീതിയില്‍ അല്ല..ഇനി ഈ അവസ്ഥയില്‍ വെറുതെ..എന്തേലും ആകട്ടെ..അവള്‍ കാറിന്റെ വേഗത കൂട്ടി..

കുട്ടികള്‍ക്ക്  ഡിസംബറിലെ  പരീക്ഷ കഴിഞ്ഞു ..ഇനി ഒരു പത്തു ദിവസം അവധി ഉണ്ട് ..രണ്ടും ബഹളം വച്ച് കൊണ്ട് നില്‍ക്കുന്നു  പുറത്തു എവിടെയെങ്കിലും കൊണ്ട് പോകാന്‍..വേളി ബോട്ട് ക്ലബ്ബില്‍  കൊണ്ട് പോകാം എന്ന്. അവള്‍ അന്ന് അവര്‍ക്ക് വാക്ക് കൊടുത്തു  .രണ്ടു പേരും രാവിലെ തന്നെ ഉത്സാഹത്തോടെ റെഡി ആയി നില്‍പ്പുണ്ട് .ഉച്ചയ്ക്ക് ശേഷം അവള്‍ ലീവ് എടുത്തു  ..മിക്കയും മിതുവും അച്ഛന്റെ സാമീപ്യം വല്ലാതെ കൊതിക്കുന്നുണ്ട്‌...പലപ്പോഴും അവരുടെ  കൂടുകാരായ നിമ്മിയുടെയും ദേവുന്റെയും പപ്പാ സ്കൂളില്‍ കൊണ്ട്  വിടുന്നതും പുറത്തു കൊണ്ടുപോകുന്നതും ആയ  കഥകള്‍ അവര്‍ കൊതിയോടെ പറയുന്നത് ശ്രദ്ധിക്കാത്തത്  പോലെ ഇരിക്കേണ്ടി വന്നിട്ടുണ്ട് നിതയ്ക്ക്...അവര്‍ക്ക് അറിയില്ലല്ലോ അവരുടെ അച്ഛന്‍ അവര്‍  രണ്ടു പേരുടെയും വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള ഭാവി മാത്രം ഓര്‍ത്തു കടല്‍ കടന്നു  പോയി ജോലി ചെയ്യുന്നു എന്ന്...പറഞ്ഞാല്‍ തന്നെ ഈ പ്രായത്തില്‍ എന്ത് മനസ്സിലാകാന്‍ ആണ് ഈ കുട്ടികള്‍ക്ക്..

വേളിയിലെ പുല്‍പ്പരപ്പില്‍ നിത അമര്‍ന്നു ഇരുന്നു..പ്രക്രതി മനോഹരമായ സ്ഥലം ..ഇവിടെ അടുത്തെവിടെയോ ഒരു വീട്ടില്‍ ഇരുന്നാണ് പദ്മരാജന്‍ എന്നാ മഹാ പ്രതിഭ  അദ്ധേഹത്തിന്റെ പല തിരക്കഥകളും രചിച്ചത് എന്ന് വായിച്ചിട്ടുണ്ട്..ഒരു കഥ എഴുതാന്‍ ഉള്ള മൂഡ്‌ ഇവിടെ ഉണ്ട്..കുറച്ചു അപ്പുറത്താണ്  പൊഴി  ..കടലും കരയും ചേരുന്ന സ്ഥലം..മക്കള്‍ ഓടിക്കളിക്കുന്നത്‌ നോക്കി അവള്‍ അവിടെ ഇരുന്നു...അവിടെയും ഇവിടെയും കാനായി കുഞ്ഞിരാമന്റെ കരവിരുതുകള്‍ ശില്പ്പങ്ങളായി കിടപ്പുണ്ട്..

ആളുകള്‍ ഉല്ലസിച്ചു ബോട്ട് സവാരിയില്‍ ആണ്..എവിടുന്നോ കുറെ കുട്ടികള്‍ വന്നിട്ടുണ്ട് ..എസ്ക്കര്ഷന്‍ ടീം ആണെന്ന് തോന്നു ..ഊണിഫോറം ഒക്കെ ഇട്ടു ടീച്ചറിന്റെ പുറകെ വരി വരി ആയി ബോട്ടില്‍ കേറാന്‍ നില്‍ക്കുന്ന കുഞ്ഞുങ്ങള്‍...അതിനിടയ്ക്ക് ഒരു മോന്‍ നല്ല വികൃതി ..കൂടെ നില്‍കുന്നവരെ പരമാവധി അവന്‍ ഉപദ്രവിക്കുന്നുണ്ട്  തള്ളുന്നു പിച്ചുന്നു ..രണ്ടു മൂന്ന് തവണ അവന്റെ ടീച്ചര്‍ വന്നു വിലക്കി പോയത് കണ്ടു..അപ്പോളൊക്കെ അവന്‍ ചിരിച്ചുകൊണ്ട്  നില്‍ക്കുനുണ്ട്...സഹിക്കാന്‍ വയ്യാതെ എന്നോണം  ടീച്ചര്‍ ഒരു വടി എടുത്തു അവനു  ഒന്ന് പൊട്ടിച്ചു...എന്നിട്ടും അവന്റെ മുഖത്ത് ചിരി തന്നെ..അത് കണ്ടപ്പോള്‍ നിത അറിയാതെ വീണ്ടും ക്രിസ്റ്റിയെ ഓര്‍ത്തു..

ശരിക്കും അവന്‍ ഇപ്പോള്‍ ശല്യം തന്നെ ആയിരിക്കുന്നു ..ചില നേരം വളരെ സരസനായി വര്‍ത്തമാനം പറഞ്ഞും എല്ലാപേരോടും തമാശകള്‍ പറഞ്ഞും  നടക്കുന്നത് കാണാം..ലാബില്‍ അവന്റെ ചുറ്റും ആ സമയം കുറെ കുട്ടികള്‍ വളഞ്ഞു നില്‍പ്പുണ്ടാകും...ചെയ്യുന്ന ജോലിയില്‍ അവനു തമാശ തീരെ ഇല്ല..സൌത്ത് ആഫ്രിക്കന്‍  രക്തത്തിന്റെ പ്രതെയ്കത ആയിരിക്കണം...ചില നേരങ്ങളില്‍ ആരെന്ന്നോ  എന്തെന്നോ നോക്കാതെ പൊട്ടിത്തെറിക്കുന്നത്  കാണാം..പ്യൂണ്‍ ശങ്കരേട്ടനും ഇടയ്ക്ക് എന്തോ കിട്ടി എന്ന് തോന്നുന്നു..പതിവ് ഉപദേശത്തിന്റെ കൂടെ അവനെ കുറിച്ച് ചെറുതായ് പരദൂഷണം പറയുന്നത് നിത ശ്രദ്ധിച്ചിരുന്നു.
.
സെല്‍ ബയോളജി ഡിപ്പാര്‍ത്മെന്റിലെ പാര്‍വതിയും ഒരു പരാതി വന്നു പറഞ്ഞിട്ടുണ്ടായിരുന്നു..ഇതിപ്പോള്‍ വല്ലാത്ത ഒരു അവസ്ഥ തന്നെ..അവനെ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതി ..ഇടയ്ക്ക് ഒരു ദിവസം അവനെ  വിളിച്ചു സംസാരിക്കാന്‍ നിത ഒന്ന് ശ്രമിച്ചിരുന്നു..പക്ഷെ എന്ത് കൊണ്ടോ അവന്റെ അടുത്ത് ചെന്നപോള്‍ നിതയുടെ ഉള്‍ഭയം കൂടുകയും ആ ശ്രമം ഉപേക്ഷിച്ചു അവള്‍ അവിടം വിടുകയും ചെയ്തു..നോക്കാം ഇവന്‍ ഏതു വരെ പോകുമെന്ന്..

വേളി കായലില്‍ ഒരാള്‍ വളരെ വിദഗ്ദ്ധമായി വാട്ടര്‍ സ്കൂട്ടെര്‍ ഓടിച്ചു ഉല്ലസിക്കുന്നുണ്ട്  ..പരമാവധി സ്പീഡില്‍ നല്ല രസമുണ്ട് അത് കണ്ടിരിക്കാന്‍..ആ വാഹനം തിരിയുമ്പോള്‍ വെള്ളം ചീറ്റുന്നു ..ദൂരെ നിന്ന് നോക്കിയാല്‍ അതിവേഗത്തില്‍ പോകുന്ന ചില ഡോള്ഫിനുകളെ പോലെ..അയാള്‍ ആരെയോ കൈ വീശി കാണിക്കുന്നുണ്ട്..അഭ്യാസം കാണിക്കുന്നതാകും..ആളുകളുടെ ശ്രദ്ധ കിട്ടാന്‍..നിതയ്ക്ക് മനസ്സില്‍ ചിരി പൊട്ടി..ഇത്തരം കാട്ടി കൂട്ടലുകള്‍ അവളില്‍ പതിഞ്ഞ ചിരി ഉണര്‍ത്തും..ചില സമയം ബസ്‌ സ്ടോപ്പിലും പരിസരങ്ങളിലും ചില മിടുക്കന്മാര്‍ വന്നു ഓരോ വേഷം കേട്ടലുകള്‍ കാണിക്കുന്നത് പോലെ...താന്‍ ഇരിക്കുന്ന വശത്തേയ്ക്ക്  ആണല്ലോ അയാള്‍ കൈ വീശുന്നത്..നിത അങ്ങോട്ട്‌ ശ്രദ്ധിച്ചു ..

ദൈവമേ..ഇത് അവന്‍ തന്നെ അല്ലെ..ഈ ശല്യത്തിനെ  താന്‍ പോകുന്ന സ്ഥലങ്ങളില്‍ എല്ലാം കാണാമല്ലോ..അധികം ഇവിടെ ഇരിക്കണ്ട മക്കളെ കൂട്ടി വേഗം സ്ഥലം വിടാം..അവന്‍ കരയ്ക്ക്‌ അടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് ..നിത അങ്ങോട്ട്‌ ശ്രദ്ധിക്കാതെ വേഗം കളിച്ചു കൊണ്ടിരുന്ന മക്കളുടെ അടുത്തേക്ക് നീങ്ങി..ഈശ്വരാ അവന്‍ അടുത്തേക്ക് വരല്ലേ..

വിനുവേട്ടന്‍.കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു എന്തോ ഒരു പ്രോജക്റ്റ് തിരക്കില്‍ ആണെന്ന്. പതിവുള്ള സംസാരം ഉണ്ടാകാതെ കൊണ്ടാകണം ഒരു ഉന്മേഷക്കുറവു പോലെ..അകലെ  നില്‍ക്കുമ്പോള്‍ ആകെ ആശ്വാസം വല്ലപ്പോഴും ആ ശബ്ദം കേള്‍ക്കുന്നതാണ്...എന്നും ഇങ്ങനെ എന്തെങ്കിലും കാണും വിനുവേട്ടന്..ഇടയ്ക്ക് ഇടയ്ക്ക് ആള് വിളിക്കില്ല..പരാതി പറഞ്ഞാല്‍..തീര്‍ന്നു ..താന്‍  വെറും സില്ലി ആയി മാറും വിനുവേട്ടന് അപ്പോള്‍..

ആയുര്‍ വേദ കോളേജില്‍ ഉള്ള ഗ്രീറ്റിംഗ് ഗാലക്സിയില്‍ വിനുവേട്ടന്  ഒരു കാര്‍ഡ്‌ തപ്പുകയായിരുന്നു..അവള്‍..ന്യൂ ഇയര്‍ നു  ആ പതിവ് മുടക്കാറില്ല ..തിരിച്ചു കിട്ടാന്‍ ഉള്ള ആഗ്രഹത്തിന് hey you are so silly..i dont belive in formalities എന്നാണ് സാധാരണ മറുപടി .ഒരു  ബഹളം കേട്ട് അവള്‍  കാഷ് കൌണ്ടര്‍ന്റെ അങ്ങോട്ട്‌ ശ്രദ്ധിച്ചു..ഒരാള്‍ വളരെ ഉച്ചത്തില്‍ വഴക്കുണ്ടാക്കുന്നു   .." i cant afford this..hey do u think i am  a fool i will show you who i am ..അരിശം മൂത്ത് പരമാവധി ഉച്ചത്തില്‍ ആണ് സംസാരം..

വിചിത്രം തന്നെ  ..ഈ ഇടയായി  പലപ്പോഴായി ഇവനെ കാണുന്നു ..കൂടുതല്‍ സമയവും മോശമായ സാഹചര്യങ്ങളില്‍ തന്നെ ..ഈ ക്രിസ്റ്റി എന്തിനാ ഇവിടെ കിടന്നു  പ്രശ്നം ഉണ്ടാക്കുന്നത്‌...ശരിക്കും ഇവനെന്തോ കുഴപ്പം ഉണ്ട്..കഴിഞ്ഞ ദിവസം ലാബില്‍ ഇരുന്ന പിപ്പെറ്റ് എടുത്തു താഴെ എറിഞ്ഞു ..എന്താണാവോ ഇവന്റെ പ്രശ്നം..വേഗം പോയേക്കാം ഇനി അവന്റെ മുന്‍പില്‍ ചാടണ്ട..അവള്‍ ഒരു വശത്ത് കൂടി വേഗം പുറത്തേയ്ക്ക് പോയി..എന്തിനായിരികും അവന്‍ ബഹളം വച്ചത് ..ആ എന്തിനെങ്കിലും ആയിക്കോട്ടെ. തനിക്കെന്താ..ഇവനെതിരെ ഒരു ആക്ഷന്‍ എടുക്കേണ്ട സമയം ആകുന്നു..കുറച്ചു കൂടി നോക്കാം നല്ല ഒരു പരാതി വരട്ടെ അന്ന് നോക്കാം ..

ക്രിസ്ത്മസ് അറിയിച്ചുകൊണ്ട്‌ കാരോള്‍ സംഘങ്ങള്‍ വന്നു പോയി..മക്കള്‍ക്ക്‌ ആ കാഴ്ചകള്‍ ഒത്തിരി ഇഷ്ടമാണ്..ഈ കാര്യങ്ങളില്‍ അവര്‍ തന്നെ  പോലെ ആണെന്നത് നിതയ്ക്ക് സന്തോഷം തോന്നുന്ന കാര്യമാണ്..ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ അവര്‍ക്കും ഒത്തിരി  പ്രിയപ്പെട്ടത് തന്നെ ..മിത പ്രതെയ്കിച്ചും..ഇത്തരം കാര്യങ്ങളില്‍ ഒരുപാട് ഉത്സാഹം കാണിക്കുന്നുണ്ട്..അതില്‍ ഒന്നാകണം അവര്‍  അച്ഛനോടൊപ്പം ആഗ്രഹിക്കുന്ന നിമിഷങ്ങളും

ഓഫീസില്‍ ചെറിയ ഒരു ക്രിസ്ത്മസ്  ആഘോഷം സങ്കടിപ്പിച്ചു..ഇടയ്ക്ക് നിത ശ്രദ്ധിച്ചിരുന്നു..ക്രിസ്റ്റി വളരെ ഉത്സാഹത്തില്‍ അവിടൊക്കെ ഓടി നടക്കുന്നു കേക്ക് ഒരുക്കിയതും..കോണ്‍ഫറന്‍സ് ഹാള്‍ അലങ്കരിച്ചതും അവന്റെ നേത്രത്വത്തില്‍  തന്നെ ‍.ഇപ്പോള്‍ അവനെ  കണ്ടാല്‍ ആരും പറയില്ല അവനു മറ്റൊരു മുഖം ഉണ്ടെന്നു..

വളരെ പ്രസന്നമായ മുഖം..തിളങ്ങുന്ന നീല കണ്ണുകള്‍..എന്തോ ഒരു ആകര്‍ഷണീയത ഉണ്ട് അവന്റെ കണ്ണുകള്‍ക്ക്‌ .താന്‍ എപ്പോള്‍ ആണ് അത് ശ്രദ്ധിച്ചത് എന്ന് അവള്‍ക്കും മനസ്സിലായില്ല..പക്ഷെ എപ്പോളൊക്കെയോ അവളുടെ ശ്രദ്ധ അവനില്‍ ആയിരുന്നു..

ഒരു ചുവപ്പ് കുപ്പായവും ആയി പോയിട്ടുണ്ട് ഇനി സാന്റ ക്ലൌസ് വേഷത്തില്‍ ഇപ്പോള്‍ തന്നെ അവതരിക്കും..എന്തൊക്കെ കാട്ടികൂട്ടുനുണ്ടോ ആവോ..  ശരിക്കും ഒരു വികൃതി തന്നെ  ..മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി പോലുള്ള എന്തേലും അസുഖം  ഉണ്ടാകുമോ ..എന്താണേലും അവനൊരു ആകര്‍ഷണീയത ഉണ്ട്..ഒരു കൂട്ടത്തില്‍ നിന്നാല്‍ അവന്‍ ശ്രദ്ധിക്കപ്പെടും..

അവള്‍ക്കു എന്ത് കൊണ്ടോ അന്ന് അവനെ പ്രതെയ്കം ആശംസിക്കണം എന്ന് തോന്നി ..ആശംസകള്‍ പറഞ്ഞു പിരിയാന്‍ നേരം ജുനിയെര്സിനു ഇടയ്ക്ക് അവള്‍ അവനെ പരതി ...കണ്ടു കിട്ടിയില്ല ...

ക്രിസ്ത്മസ് പാപ്പ വേഷം കെട്ടി  ഡാന്‍സ് കളിച്ചു പോകുന്നത് കണ്ടതാണ്..പിന്നെവിടെ പോയി അവന്‍?

(തുടരും)