പേജുകള്‍‌

2012, മേയ് 15, ചൊവ്വാഴ്ച

കുഞ്ഞു സന്തോഷങ്ങള്‍..

ഈഥന്‍ , അവന്റെ ജീവിതം മറ്റുള്ളവരില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു സന്തോഷകരമായിരുന്നു ജീവിതം അവനു..ആവേശമായിരുന്നു അവനു ഓരോ ദിവസങ്ങളും ആസ്വദിക്കാന്‍ ....അന്ന് വരെ... അന്ന് അത് അവന്റെ ജീവിതത്തില്‍ സംഭവിച്ചത് വരെ..കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്പ് നടന്ന ആ സംഭവം അവനെ ജീവിതത്തെ വേറെ ഒരു രീതിയില്‍ വീക്ഷിക്കാന്‍ പഠിപ്പിച്ചു...അങ്ങനെ തന്നെ ഒളിഞ്ഞിരുന്ന ആ വലിയ സത്യവും അവന്‍ തിരിച്ചറിയുക ആയിരുന്നു....

നൂറ്റാണ്ടുകളായി പല മനുഷ്യരും പരിഹരിക്കാന്‍ ശ്രമിക്കുന്ന ഒരു സമസ്യയുടെ പരിഹാരം പോലെ അവനും അവന്റെ ജീവിതത്തിന്റെ അര്‍ഥം മനസ്സിലാക്കുകയായിരുന്നു..

അവനിപ്പോള്‍ അറിയാം ജീവിതത്തിലെ സന്തോഷം എന്നാല്‍ പ്രധാനപെട്ട ചിലപ്പോള്‍ വളരെ ചെറുതും അദ്രിശ്യവുമായ ആയ നിമിഷങ്ങളില്‍ ആണെന്ന്..വളരെ ഹ്രസ്വവും അദ്രിശ്യവും ആയി കാണുന്ന ചില നിമിഷങ്ങള്‍...

സ്വപ്നം കണ്ടുറങ്ങുന്ന തണുത്ത രാത്രിയില്‍ ആരേലും അവനെ പുതപ്പിച്ചു കൊടുക്കുനത് പോലെ...പ്രഭാതത്തില്‍ കുഞ്ഞു കിളികളുടെ കലപില ശബ്ദം കേടു ഉണരുന്നതു പോലെ.. ഉണര്‍ന്നു അലസമായി വൃത്തിയുള്ള പുതിയ കിടക്ക മണക്കുന്നതു പോലെ..

അടുത്ത് കിടക്കുന്ന അവന്റെ തന്നെ പ്രതിബിംബം ആയ സാറയെ തൊടുകയും അവരെ മണക്കുന്നതും ..കുളിപുരയുടെ ഷവറില്‍ നിന്നും ചെറുചൂടു വെള്ളം മുഖത്തേയ്ക്കു വീഴുന്ന സുഖം അനുഭവിക്കുന്നതും..അവന്റെ മനസ്സില്‍ പുതിയ ഒരു നിര്‍വൃതി ഉണ്ടാക്കി തുടങ്ങി..

അടുക്കളയില്‍ നിന്നും മാഗി ആന്റി രാവിലെ ഉണ്ടാക്ക്ന്നുന്ന ഫ്രഷ്‌ ആയ റൊട്ടിയുടെ മണം നാവില്‍ വെള്ളം ഊറുന്നതും...ഒരു ചൂട് കപ്പ്‌ കാപ്പി കയ്കളില്‍ കൂടിപിടിച്ചു തണുപ്പുള്ള പ്രഭാതത്തില്‍ മടി പിടിച്ചു ഇരിക്കുന്നതും ......ശിശിരത്തിലെ തണുത്ത ഇളം കാറ്റ് ആസ്വദിക്കുകയും അതില്‍ മുഖം ഉരസുന്നതും ..ചിന്തകള്‍ ഒന്നും ഇല്ലാത്ത ഒരു മനസുമായി നീന്തല്‍ കുളത്തിന് അടിയിലേക്ക് ഊളി ഇടുന്നന്നതും..അവന്റെ മനസ്സിനെ ഉല്ലാസഭരിതം ആക്കുകയായിരുന്നു ...

മഴക്കാലത് കൂട്ടുകാര്‍ കുട പിടിച്ചു പോകുമ്പോളും മഴയെ ആസ്വദിച്ച് കുടയുടെ മറവില്ലാതെ അവന്‍ നില്‍ക്കാറുണ്ട് ..നഗ്ന പാദങ്ങള്‍ കൊണ്ട് നനുത്ത മഞ്ഞു വീണ പുല്‍മേടുകളില്‍ നടക്കുന്നതും ..ഒരു ബലൂണ്‍ പിടിച്ചു കൊണ്ട് കുഞ്ഞുങ്ങളെ പോലെ പുഞ്ച്ച്ച പാടത്ത് കൂടി ഓടുന്നതും .മുത്തശ്ശി പണ്ട് പറഞ്ഞു കൊടുത്ത കഥകളിലെ പോലെ പുല്‍ച്ചാടികള്‍ ശരീരത്തില്‍ വന്നിരിക്കുന്നത് നല്ലതാണെന്ന് പറയുന്ന കുഞ്ഞു അന്ധവിശ്വാസങ്ങള്‍ വിശ്വസിക്കുന്നതും..അവനു ഇഷ്ടമായി തുടങ്ങി..

കടല്‍ത്തീരത്ത്‌ എവിടെന്നോ വന്നു അണഞ്ഞ ശംഖു ചെവിയില്‍ ചേര്‍ത്ത് അതിന്റെ ഉള്ളില്‍ നിനും വരുന്ന നാദം കേള്‍ക്കുന്നതും ..കടല്‍ മണ്ണില്‍ കാലുകള്‍ പൂഴ്ത്തി ഭൂമിയുടെ ചൂട് അനുഭവിക്കുന്നതും .ഒന്നും ഓര്‍ക്കാതെ ആ മണ്‍ തരികളില്‍ തന്റെ ദേഹം അമര്‍ത്തി കിടക്കുന്നതും ...ഇതൊക്കെ വല്യ സന്തോഷതെക്കാളും ഒത്തിരി വിലപെട്ട മുഹുര്തങ്ങള്‍ ആണെന്ന് അവന്‍ തിരിച്ചറിയുക ആയിരുന്നു..

കടല്‍ തീരത്തെ കല്‍ ഭിത്തിയില്‍ കാറ്റ് കൊണ്ടിരിക്കുന്ന ആ സായന്തനത്തില്‍ ആരോ അവന്റെ ചെവിയില്‍ മന്ത്രിക്കുകയാണ് ..നമ്മള്‍ ഇപ്പോള്‍ ഇരിക്കുന്നത് സുര്യ അസ്തമയ സമയത്ത് ആണെന്ന്..കാരണം അത് പറഞ്ഞ അവന്റെ പ്രിയതമയ്ക്ക് അറിയാം..അവനു അത് കാണാന്‍ സാധിക്കില്ല എന്ന്.അതിന്റെ ഭംഗി ആസ്വദിക്കാന്‍ കഴിയില്ല എന്ന് ..വെള്ള നിറമുള്ള വടി ഉപയോഗിച്ച് മാത്രമേ അവനു അവിടുന്ന് തിരിച്ചു പോകാന്‍ സാധിക്കു എന്നും ...