പേജുകള്‍‌

2011, മാർച്ച് 27, ഞായറാഴ്‌ച

സ്പ്രിങ്ങ്സ് ( മൂന്നാം ഭാഗം )

നിത ഓഫീസിലേക്ക് കയറി. ഇന്ന് കുറച്ചു പുതിയ ജൂനിയര്‍ സയന്റിസ്റ്റുകള്‍ ജോയിന്‍  ചെയ്യുനുണ്ട് ..ഫ്രഷ്‌ ആയി ഇറങ്ങിയ പിള്ളേരാ ..ആദ്യത്തെ ദിവസം തന്നെ എല്ലാത്തിനെയും ഒന്ന് വിറപ്പിക്കണം.. പത്തു മണിക്കാണ് വെല്‍ക്കം മീറ്റിംഗ്...നിതയെ ഇത്ര നേരം കണ്ടത് പോലെ അല്ല ..ഓഫീസില്‍ എത്തിയപ്പോള്‍ മുഖത്ത് ആവശ്യത്തില്‍ ഏറെ  ഗൌരവം  ..ഒരു തികഞ്ഞ മേലധികാരി..അവിടെ അവള്‍ക്ക് പുസ്തകങ്ങളും ഇല്ല മൃദുല വികാരങ്ങളും ഇല്ല..

അവളുടെ വേഷം അവിടെ പ്രസിദ്ധമാണ്..സ്ഥിരമായി ലൈറ്റ് കളര്‍ കോട്ടന്‍ സാരിയില്‍ ആണ് അവളെ കാണാറുള്ളത്‌  ആഭരണമായി രണ്ടു കുഞ്ഞു കമ്മലും ഒരു നൂല് പോലെ ഡയമണ്ട് നെക്ക്ലസ്  മാലയും ഒഴികെ വേറെ ഒന്നും തന്നെ ഇല്ല ..അവള്‍ക്കു പ്രായം തോന്നാന്‍ വേണ്ടി ആണോ എന്നറീല നല്ല വെളുത്ത മുഘത് കറുത്ത കട്ടി  ഫ്രെയിം ഉള്ള ഒരു വലിയ കണ്ണട വച്ചിട്ടുണ്ട് ..

ജൂനിയര്‍ പെണ്‍കുട്ടികള്‍ക്ക് നിത മാം സ്റ്റൈല്‍ ഐക്കണ്‍ ആണ്..ആണ്‍കുട്ടികള്‍ അവളെ  ആരാധനയോടെ അതിലേറെ പേടിയോടെ ഒളിഞ്ഞും തെളിഞ്ഞും നോക്കാറുണ്ട് ..കൂടെ ജോലി ചെയ്യുന്നവരില്‍ പലര്‍ക്കും അവളോട്‌ ബഹുമാനമോ ആരാധനയോ പ്രേമമോ ഒക്കെയാണ്..പക്ഷെ ആര്‍ക്കും എളുപ്പം തന്നോട് അടുക്കാന്‍ നിത അവസരം കൊടുത്തിരുന്നില്ല..

തന്റെ ഓഫിസ് മുറിയിലെ റോസാ ചെടികള്‍ക്ക് .ജഗ്ഗില്‍ നിന്നും കുറച്ചു വെള്ളം  ഒഴിച്ച് അരുമയോടെ അവള്‍ അതിനെ ഒന്ന് നോക്കി....ഒരു പൂമൊട്ടു ഉടനെ വിരിയും.. പണ്ടും ഇത് നിതയുടെ ഒരു ശീലമാണ് ഹോസ്റ്റലിലും, തറവാട്ടിലും ,ഫ്ലാറ്റിലും അവള്‍ റോസാച്ചെടി വളര്‍ത്തുന്നുണ്ട്...ചുവപ്പ് റോസാ പൂക്കള്‍ ആണ് അവള്‍ക്ക് ഏറ്റം പ്രിയം.....

"കുഞ്ഞേ ,, കോഫി റെഡി"..പ്യൂണ്‍ ശങ്കരേട്ടന്‍ പതിവുള്ള ചൂട് കോഫീയും ആയി എത്തി..ആവി പറക്കുന്ന ആ കോഫീ മൊത്തിക്കുടിച്ചു കൊണ്ട് അവള്‍ തന്റെ മുന്നില്‍ ഇരിക്കുന്ന തീസിസ് ഫയലുകള്‍ മറിച്ചു നോക്കി..

ശങ്കരേട്ടന് അവള്‍ കുഞ്ഞാണ്..അധികം സംസാരത്തിന് അയാളോട് നില്‍ക്കില്ലെങ്കിലും നിതയ്ക്ക് അയാളെ ഇഷ്ടമാണ് കുറച്ചൊക്കെ ബഹുമാനവും ...ഒരു സാധു വൃദ്ധന്‍..പെന്ഷനാകാന്‍ ആറു മാസം കൂടി കാത്തിരിക്കുന്നു മക്കളെ ഒക്കെ നല്ല  നിലയില്‍ ആക്കിയ ശങ്കരേട്ടന്‍ സന്തോഷവാന്‍ ആയാണ് റിട്ടയിര്‍മെന്റ് കാത്തിരിക്കുന്നത്..ചില സമയം അയാള്‍ വലിയ ജ്ഞാനിയെ പോലെ ഉപദേശിക്കും..അവള്‍ക്കത്  കേള്‍ക്കാന്‍ ഇഷ്ടമുണ്ടെങ്കിലും കേട്ടതായി ഭാവിക്കുകയോ ,തിരിച്ചു ഒന്നും പറയാന്‍ ശ്രമികുകയോ ഇല്ല...എന്നാലും എന്തോ ഒരു അവകാശം പോലെ അല്ലെങ്കില്‍ തന്റെ ഉത്തരവാദിത്വം പോലെ ശങ്കരേട്ടന്‍ അത്  ഇടയ്ക്കൊക്കെ ചെയ്യാറുണ്ട്..

തന്‍റെ ക്യാബിനില്‍  നിന്നും ഇറങ്ങി കോണ്‍ഫറന്‍സ് ഹാളിലേക്ക് പോകുവായിരുന്നു  അവള്‍ ..ദൂരെ കുറച്ചു ആണ്‍കുട്ടികള്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടു ഒന്ന് പരുങ്ങി ...കുഞ്ഞിലെ തന്നെ ഇത്  അവള്‍ക്ക് പേടിയാണ്..സ്കൂളിലും കോളേജിലും പഠിക്കുമ്പോള്‍ അങ്ങനെ ഉള്ള സ്ഥലം പരമാവധി ഒഴിവാക്കി ആയിരുന്നു അവളുടെ സഞ്ചാരം ....ഇത്തരം സന്ദര്‍ഭങ്ങളില്‍ അവള്‍ വെറും ഒരു നാണം കുണുങ്ങി നാട്ടിന്‍പുറത്ത്കാരി തന്നെ..അപ്പോള്‍ അറിയാതെ തന്റെ ഗൌരവവും,ശൌര്യവും ഒക്കെ ഒലിച്ചു പോകുന്നത് അതിശയത്തോടെ അവള്‍ മനസ്സിലാകാറുണ്ട്.

തല ഉയര്‍ത്തി ഉള്ള ധൈര്യം സംഭരിച്ചു അങ്ങോട്ടേക്ക് ശ്രദ്ധിക്കാതെ നേരെ നടന്ന അവള്‍ . കൂട്ടത്തിനിടയില്‍  നിന്നും ഉയര്‍ന്ന ഒരു പതിഞ്ഞ വര്‍ത്തമാനവും ചിരിയും കേട്ട് അങ്ങോട്ട്‌ ഒന്ന് ശ്രദ്ധിച്ചു.... ആ ചിരിക്കു ഒരു വ്യത്യസ്തത  ഉണ്ടായിരുന്നു..ആ പറഞ്ഞതും അത്ര നല്ല കാര്യമെന്ന് നിതയ്ക്ക് തോന്നിയില്ല..അവളിലെ ഉദ്യോഗസ്ഥ ഉണര്‍ന്നു..അവിടെ നിന്ന് ഒന്ന് തിരിഞ്ഞു നോക്കി.. ആരും പ്രതീക്ഷിക്കാത്തത് എന്തോ പെട്ടെന്ന് സംഭവിച്ച പോലെ അതില്‍ ഉണ്ടായിരുന്ന എല്ലാരും പെട്ടെന്ന് ഒന്ന് വിളറി....ഒരാള്‍ ഒഴികെ ..

വെളുത്തു നല്ല നീളത്തില്‍ ഒരു ക്ലീന്‍ ഷേവ് പയ്യന്‍..അവന്‍ ഇപ്പോളും ചിരിക്കുവാണ് ..നിത രൂക്ഷമായി അവനെ ഒന്ന് നോക്കീട്ടു കോണ്‍ഫറന്‍സ് ഹാളിലേക്ക് കേറി പോയി..അവന്റെ ആ ഭാവം അവളെ വല്ലാതെ ചൊടിപ്പിച്ചു..എന്തായാലും തല്‍ക്കാലം ഈ  മൈന്‍ഡ് ഒന്ന് മാറ്റാം ..അവനെ പിന്നെ പിടിക്കാമല്ലോ ..തന്റെ കീഴില്‍ തന്നെ അല്ലെ  ജോലി ചെയ്യാന്‍ പോകണേ..

"ഡിയര്‍ colleagues , welcome to the world of responsibilities..i am Nita menon your  guide and head of department..."

വളരെ ചെറിയ വാക്കുകളില്‍ ഒഴുക്കോടെ  അവരുടെ ജോലിയെ കുറിച്ചും ഉത്തരവാദിത്വങ്ങളെ കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും തന്‍റെ പ്രസംഗത്തില്‍ അവള്‍ വിവരിച്ചു..അച്ഛന്റെ ഗുണം തനിക്കു കിട്ടിയതാണോ എന്നറീല..പ്രസംഗം, അവതരണം എന്നത്  പോലെ ഉള്ള കാര്യങ്ങളില്‍ അവള്‍ക്ക് വല്ലാത്ത നിപുണത തന്നെ ആണ്..എല്ലാരും ക്ഷമയോടെ കൌതുകത്തോടെ കേട്ടിരിക്കുകയായിരുന്നു..

"so എല്ലാര്‍ക്കും എന്റെ ആശംസകള്‍ ..wish u all the very best.."നിത പറഞ്ഞു നിര്‍ത്തി..

ആ അവതരണം ശ്രദ്ധിച്ച എല്ലാരും കൈ അടിച്ചുപോയി.. അവന്‍ ഒഴികെ.താന്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനു  ഇടയ്ക്കും പല തവണ  നിത ശ്രദ്ധിച്ചിരുന്നു അലക്ഷ്യമായി  പേന കൊണ്ട് സ്ക്രിബ്ബ്ലിംഗ് പാഡില്‍ കുത്തി വരകകുകയാരുന്നു അവന്‍ അപ്പോളൊക്കെ..

ആരാ ഈ കക്ഷി ..ഇത് ശരിക്കും ആലോസരപ്പെടുതുന്നുണ്ടല്ലോ...എന്താണ് ഇവന്‍ ഇങ്ങനെ ഒരു സ്വഭാവം?അതും ഈ തുടക്കത്തില്‍ തന്നെ?

അടുത്ത ദിവസങ്ങളില്‍ നിത അത് ശരിക്കും മനസ്സിലാക്കാന്‍ തുടങ്ങി ഓരോ തവണ അവനില്‍ നിന്നും ഉണ്ടാകുന്ന പെരുമാറ്റം പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത അസസ്വത അവള്‍ക്കു ഉണ്ടാക്കി..എല്ലാ പേരെയും പോലെ അല്ല അവന്റെ രീതികള്‍ ഒരു തരാം റിബല്‍ സ്വഭാവം.....ബാക്കി ജൂനിയേര്‍സ്‌ തന്‍റെ മുന്നില്‍ ബഹുമാനത്തോടും ആദരവോടും പെരുമാറുംബോളും തന്നെ അതൊന്നും തീരെ ബാധിക്കുന്ന കാര്യമല്ല എന്നാ മട്ടിലാണ് അവന്‍ ...

ആരെയും കൂസാത്ത ഭാവം ..ഒരു വികൃതി കുട്ടിയുടെ മുഖം ..പലപ്പോഴും തോന്നിയിട്ടുണ്ട് ഇവന്‍ എങ്ങനെ ഇവിടെ എത്തിപെട്ടു എന്ന് ..സര്‍ട്ടിഫിക്കറ്റ്  പരിശോധിച്ചപ്പോള്‍  പലയിടത്തും  റാങ്ക് നേടി ആണ് വിദ്യാഭ്യാസം പൂര്ത്തിയാക്കിയിരിക്കുനത്.....അത്ഭുതപ്പെടുത്തുന്ന രീതിയില്‍ പല സ്കോളര്‍ഷിപ്പ് കിട്ടിയതിന്റെ രേഖകള്‍ ..അത് പോലെ ഇവിടെയും ജോലിയില്‍ വളരെ എക്സലന്റ്റ് ..ഇതിന്റെ ഒക്കെ അഹങ്കാരമാണോ എന്നറിയില്ല ഒരാളെയും കൂസാത്ത ആ ഭാവം..ഒത്തിരി ജൂനിയേര്‍സ്‌  തന്റെ  കൂടെ വര്‍ക്ക്‌ ചെയ്തിട്ടുണ്ട്..അവരില്‍ ആരിലും ഇത്തരം സ്വഭാവം കണ്ടിട്ടില്ല...ചില നേരം അവന്റെ മുഖത്ത് വിരിയുന്ന ചിരി ഉണ്ട്  അത് കാണുമ്പോള്‍ ശരിക്കും ഒന്ന് കൊടുക്കാന്‍ തോന്നും..എന്ത് ഭാവമാണ് പരിഹാസമോ, വഷളത്തമോ എന്താ എന്നറീല വലിച്ചു കീറാന്‍ തോന്നും അവള്‍ക്കു അത് കാണുമ്പോള്‍..

അവന്റെ കണ്ണുകളിലെ കൃഷ്ണമണി യുടെ  നീല നിറം അവള്‍ പലപ്പോഴും ശ്രദ്ധിച്ചിരുന്നു .എന്ത് കൊണ്ടോ അവള്‍ക്കു  അവനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഒരു വെമ്പല്‍ ഉണ്ടായി..

ക്രിസ്റ്റി ഗാവിന്‍ വെഹ്ല്ബര്ഗ് ...അച്ഛന്‍ സൌത്ത് ആഫ്രിക്കന്‍  അമ്മ ഷീല നായര്‍.ഒഫീഷ്യല്‍ രേഖകളില്‍ നോക്കിയപ്പോള്‍ അവള്‍ക്ക് ഇത്രയും മനസ്സിലായി..അവന്റെ വീട്ടില്‍ വേറെ ആരോകെ ഉണ്ടാകും?എങ്ങനെ ആകും മലയാളി അമ്മയ്ക്ക് സൌത്ത് ആഫ്രിക്കന്‍ ബന്ധം ഉണ്ടായത്?ഇവനെ ഇങ്ങനെ ആകിയതില്‍ കുറെ പങ്കു ചിലപ്പോള്‍ അവന്റെ കുടുംബത്തിനു  ഉണ്ടാകും..ഇനി വേറെ എന്തേലും പ്രശ്നം ഉണ്ടാകുമോ അവനു..അവള്‍ടെ ചിന്തകളില്‍ ഇടയ്ക്ക് ഈ ചോദ്യങ്ങള്‍ കേറി വരും ..അല്ല എന്തിനാണ് താന്‍ ഇതൊകെ ചിന്തിച്ചു തല പുകയ്ക്കുന്നത്.....അവന്‍ എങ്ങനേലും ആയിക്കോട്ടെ..
.
എന്നാലും ..അവന്‍..എന്താ..ഇങ്ങനെ..

(തുടരും)